Calendar

November 5, 2025
1985ൽ ശാബാനു ബീഗം കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നും ഇസ്ലാമിക ശരീഅത്തിനെതിരായിക്കൊണ്ടുള്ള വിധി വന്നു. തദവസരത്തിൽ രാജ്യത്ത് നിലവിലുള്ള മുസ്ലിം വ്യക്തി നിയമം സംരക്ഷിക്കാൻ ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡിന്റെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം പ്രക്ഷോഭങ്ങളും സമ്മേളനങ്ങളും നടന്നു. അതിന്റെ ഭാഗമായി 1985 ഡിസംബർ 11ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ വിവിധ മുസ്ലിം സംഘടനകളെ ഒന്നിച്ചണിനിരത്തിക്കൊണ്ട് സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. പ്രസ്തുത പരിപാടിയിൽ സമസ്ത ജന.സെക്രട്ടറി ശംസുൽ ഉലമ ഇ കെ ഉസ്താദ് ഉദ്ഘാടകനായി പങ്കെടുക്കുകയും ശരീഅത്ത് വിരോധികൾക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു. പൊതു വിഷയങ്ങളിൽ ഭിന്നതകൾ മാറ്റിവെച്ച് സമസ്ത മറ്റു സംഘടനകളോപ്പം ഒന്നിച്ച് നിന്നതിന് തെളിവാണ് പ്രസ്തുത സംഭവം.